നാഷണൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സ് (ചൈന)
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ തലസ്ഥാനമായ ബീജിങിൽ സ്ഥിതിചെയ്യുന്ന ഒരു ഓപ്പെറാ ഹൗസാണ് ഗ്രാന്റ് തിയ്യറ്റർ എന്നും അറിയപ്പെടുന്ന നാഷണൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സ്,. ടൈറ്റാനിയവും ഗ്ലാസും കൊണ്ട് നിർമ്മിച്ചിട്ടുള്ള ദീർഘവൃത്ത മകുടാകൃതിയിലുള്ള ഈ കേന്ദ്രത്തിന് 5,452 ആളുകളെ ഉൾക്കൊള്ളാൻ സാധിക്കും. മൂന്ന് ഹാളുകൾ ഉള്ള ഇതിന്റെ ആകെ വിസ്തീർണ്ണം 12,000 ച.മീ ആണ്. ഫ്രഞ്ച് വാസ്തുശില്പി പോൾ ആൻഡ്രൂസാണ് ഇതിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. 2001-ലെ ഡിസംബറിൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരത്തിന്റെ ഉദ്ഘാടന ആഘോഷം 2007-ലെ ഡിസംബറിൽ നടന്നു.
Read article